വിമാന സർവീസുകൾ നിർത്തി വെച്ചും, വിസ റദ്ദ് ചെയ്തും, സ്വന്തം പൗരന്മാരെ തിരിച്ചു കൊണ്ടുപോയും ചൈനയുമായി എല്ലാ രാജ്യങ്ങളും അകൽച്ച കാണിക്കുമ്പോൾ, തങ്ങളുടെ പൗരന്മാരെ പോലും പിൻവലിക്കില്ലെന്ന് പാകിസ്ഥാൻ. പാക്ക് പ്രധാനമന്ത്രിക്ക് കീഴിലുള്ള ആരോഗ്യ വക്താവായ സഫർ മിർസയാണ് തങ്ങളുടെ പൗരന്മാരെ തിരിച്ചു വിളിക്കില്ല എന്ന തീരുമാനം പ്രഖ്യാപിച്ചത്. ചൈനയിൽ ഉള്ള പാകിസ്ഥാനികൾക്ക് അവിടെത്തന്നെ നിൽക്കാൻ ആണ് താല്പര്യം.എല്ലാവരെയും പിൻവലിക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ നയം പോലെ, ഈ സമയത്ത് കൂടെ നിന്ന് ചൈനയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുക എന്നതാണ് പാകിസ്ഥാന്റെ നയമെന്ന് സഫർ വെളിപ്പെടുത്തി.
വുഹാനിൽ, ചുരുങ്ങിയത് നാല് പാകിസ്ഥാൻ വിദ്യാർത്ഥികൾക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.ഏതാണ്ട് 500 പാക് വിദ്യാർത്ഥികൾ വുഹാനിലെ സർവകലാശാലയിൽ പഠിക്കുന്നുണ്ട്.
Discussion about this post