തിരുവനന്തപുരം: സാമ്പത്തിക നിയന്ത്രണം സംബന്ധിച്ച് ധനമന്ത്രി കെ എം മാണിയും ധനവകുപ്പിലെ ഉദ്യോഗസ്ഥരും ഇന്ന് പി എസ് സി ഉപസമിതിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ചര്‍ച്ച നടത്തുന്നത്. ഫണ്ട് ചെലവഴിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ധനവകുപ്പിന്റെ വാദം പിഎസ്സി ഇന്നലെതള്ളിയിരുന്നു.
മുന്‍കൂര്‍ അനുമതിവാങ്ങിയാണ് ഫണ്ട് വകമാറ്റിയതെന്നാണ് ചെയര്‍മാന്റെ വിശദീകരണം. എന്നാല്‍ ഫണ്ട് വകമാറ്റിയതില്‍ ചില നടപടിക്രമങ്ങള്‍ പാലിക്കാനുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നിയന്ത്രണം നീണ്ടുപോയാല്‍ പരീക്ഷകളെ ബാധിക്കുമെന്നും പിഎസ്സിയുടെ പറയുന്നു.
ബില്ലുകള്പാസാക്കും മുന്‍പ് സര്ക്കാരിന്രെ അനുവാദം വാങ്ങണമെന്നാണ് നിര്‍ദേശം. പി.എസ്.സിയുടെ പണമിടപാട് നിരീക്ഷിക്കാന്‍ ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അനുവദിച്ച പണത്തിന്റെ 80 ശതമാനം നാലുമാസം കൊണ്ട് കമ്മീഷന് ചെലവഴിച്ചതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് ധനവകുപ്പ് നിലപാട്. പരീക്ഷകളുടെ എണ്ണം കൂടിയതും ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങിയതുമാണ് ചെലവ് കൂടാനുള്ള കാരണമായി പിഎസ്സി വിശദീകരിക്കുന്നത്.
Discussion about this post