ഋഷികേശ്: കൊറോണ വൈറസ് ബാധിതയെന്ന് സംശയിക്കുന്ന യുവതിയെ ഋഷികേശ് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന യുവതി നിരീക്ഷണത്തിലാണ്. വൈറസ് ബാധ വ്യാപിക്കുന്ന ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും എത്തിയതാണ് ഇവർ.
അതേസമയം കൊറോണ ബാധ വ്യാപിക്കുന്ന ചൈനയിൽ രോഗം നിമിത്തം മരിച്ചവരുടെ എണ്ണം 304 ആയി. ചൈനയിൽ രോഗം പടരുന്ന പശ്ചാത്തലത്തിൽ ഇവിടെ നിന്നുള്ളവർക്ക് കടുത്ത വിലക്കുകളേർപ്പെടുത്തി കൂടുതൽ രാജ്യങ്ങളും രംഗത്തെത്തി. അമേരിക്കക്കും ഓസ്ട്രേലിയക്കും പിന്നാലെ ഇസ്രയേലും റഷ്യയും നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ഇതിനിടെ അമേരിക്കയിലും ജർമനിയിലും യുഎഇയിലും പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ചൈനയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കൂടുതൽ വിമാനക്കമ്പനികളും രംഗത്തെത്തിയിട്ടുണ്ട്. ചൈനയിൽ നിന്നും ഹോങ്കോങിൽ നിന്നുമുള്ള യാത്രക്കാർക്ക് കുവൈത്തും വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.








