വർഗീയതയും അക്രമവും കരുവാക്കിയാണ് ആദ്മി പാർട്ടി ഡൽഹി തിരഞ്ഞെടുപ്പിൽ ജയിക്കാൻ ശ്രമിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കപിൽ ഗുജ്ജാർ എന്നും അദ്ദേഹം പറഞ്ഞു.
ഷഹീൻ ബാഗിൽ, പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് സമരം ചെയ്യുന്നവർക്കെതിരെ നിറയൊഴിച്ച് കുറ്റത്തിന് അറസ്റ്റിലായ കപിൽ ഗുജ്ജാർ ആം ആദ്മി പ്രവർത്തകനാണെന്നു തെളിഞ്ഞിരുന്നു. ആം ആദ്മി പാർട്ടി നേതാക്കളോടൊപ്പം ഇയാൾ നിൽക്കുന്ന ഫോട്ടോകൾ ഡൽഹി പോലീസ് ക്രൈം ബ്രാഞ്ച് പുറത്തു വിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുക്താർ അബ്ബാസ് നഖ്വിയുടെ പരാമർശം.
Discussion about this post