ഡല്‍ഹി:അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചു. പ്രധാനമന്ത്രി ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ശ്രീരാമ ജന്മഭൂമി തീര്‍ത്ഥകേന്ദ്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റിന്
പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രി സഭായോഗത്തിലാണ് തീരുമാനം എടുത്തത്.
അയോധ്യയിലെ മുഴുവന്‍ ഭൂമിയുടെ അധികാരവും ട്രസ്റ്റിനായിരിക്കും.ട്രസ്റ്റിലെ അംഗങ്ങള്‍ ആരൊക്കെ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇക്കാര്യവും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും.
Discussion about this post