ശബരിമലയില്‍ ഇത്തവണ വന്‍ വരുമാന വര്‍ദ്ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 93 കോടിയോളം രൂപയുടെ വര്‍ദ്ധനയാണ് ഇത്തവണയുണ്ടായത്. ഈ വര്‍ഷത്തെ വരുമാനം 263.46യാണ്. വരുമാനം ഇതിലും കൂടുമെന്നാണ് ദേവസ്വം വൃത്തങ്ങള്‍ പറയുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ദേവസ്വം ഭണ്ഡാരം തുറന്നത്. വഴിപാടായി ലഭിച്ച നാണയങ്ങള്‍ എണ്ണുന്നത് പുരോഗമിക്കുകയാണ്.
ദേവസ്വം എക്‌സിക്യുട്ടിവ് ഓഫിസര്‍ വി.എസ്.രാജേന്ദ്രപ്രസാദ്, പത്തനംതിട്ട ദേവസ്വം ഡപ്യൂട്ടി കമ്മിഷണറും ഭണ്ഡാരം സ്‌പെഷല്‍ ഓഫിസറുമായ കൃഷ്ണകുമാര്‍ വാരിയര്‍ എന്നിവരുടെ നേതൃത്വത്തില്‍ 150 ജീവനക്കാരാണ് നാണയം എണ്ണുന്നത്. ഭണ്ഡാരത്തില്‍ സ്ഥാപിച്ച ക്യാമറകള്‍ വഴി ദേവസ്വം വിജിലന്‍സ് വിഭാഗം ഇവരെ നിരീക്ഷിക്കുന്നുണ്ട്.250 ജീവനക്കാരെയാണ് നാണയം എണ്ണാനായി നിയോഗിച്ചത്. അതില്‍ 100 പേര്‍ ഇനിയും എത്തിയിട്ടില്ല.
നാണയത്തിന്റെ വലിയ ശേഖരം ഉള്ളതിനാല്‍ കുംഭ മാസ പൂജ പൂര്‍ത്തിയാക്കി നടഅടയ്ക്കുന്ന 18ന് മുന്‍പ് മുഴുവനും എണ്ണി തീര്‍ക്കാനാണ് ദേവസ്വം ബോര്‍ഡ് ഉദ്ദേശിക്കുന്നത്. നാണയങ്ങള്‍ എണ്ണി തീരുമ്പോള്‍ ആകെ വരുമാനം 275 കോടി എങ്കിലും കടക്കുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ.
Discussion about this post