രാജ്യതലസ്ഥാനത്തെ ഇരുപതിലധികം സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. 20 ലധികം സ്‌കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതായി അധികൃതർ.ഡൽഹി പോലീസും ബോംബ് സ്‌ക്വാഡും സ്‌കൂളുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച് തിരച്ചിൽ വ്യാപകമാക്കി. ഈ ആഴ്ചയിൽ നാലാം തവണയാണ് തലസ്ഥാനത്തെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്.
സൗത്ത് ഡൽഹിലെ സമ്മർഫീൽഡ് ഇന്റർനാഷണൽ സ്‌കൂൾ, പിതംപുരയിലെ മാക്‌സ്‌ഫോർട്ട് ജൂനിയർ സ്‌കൂൾ, ഗുരു നാനാക് സ്‌കൂൾ, ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂൾ, ജിഡി ഗോയങ്ക സ്‌കൂൾ, ദ്വാരക ഇന്റർനാഷണൽ സ്‌കൂൾ, പശ്ചിമ് വിഹാറിലെ റിച്ച്മണ്ട് സ്‌കൂൾ, സെക്ടർ 3 ലെ രോഹിണി – എംആർജി സ്‌കൂൾ, സെക്ടർ 24 ലെ ഡൽഹി പബ്ലിക് സ്‌കൂൾ, സോവറിൻ പബ്ലിക് സ്‌കൂൾ, ഹെറിറ്റേജ് പബ്ലിക് സ്‌കൂൾ, സെക്ടർ 9 ലെ ഐഎൻടി പബ്ലിക് സ്‌കൂൾ, ലോദി എസ്റ്റേറ്റ് സർദാർ പട്ടേൽ വിദ്യാലയ, സെക്ടർ 3 ലെ അഭിനവ് പബ്ലിക് സ്‌കൂൾ, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്‌കൂൾ, ഹൗസ് ഖാസിലെ മദേഴ്സ് ഇന്റർനാഷണൽ സ്‌കൂൾ എന്നീ സ്‌കൂളുകളിലാണ് ബോംബ് ഭീഷണി ലഭിച്ചത്.
സന്ദേശം ലഭിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ല.ഇക്കഴിഞ്ഞ 14, 15, 16 തീയതികളിൽ 11 സ്‌കൂളുകളും ഒരു കോളജും ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശമെത്തിയിരുന്നു
Discussion about this post