തായ്ലന്ഡ് സ്വദേശിയായ വനിതയെ കൊച്ചിയില്ലെ ഹോട്ടല്‍ മുറിയില്‍ വച്ച് രണ്ട് പേര് പീഡിപ്പിച്ചതായി പരാതി. കേസുമായി ബന്ധപ്പെട്ട് മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേരെ കൊച്ചി പോലിസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരാണ് പിടിയിലായത്.
ഒന്നാം പ്രതി മുഹമ്മദ് ഇന്‍സാഫിന് വനിതയുമായി നേരത്തെ സോഷ്യല്‍ മീഡിയ വഴി പരിചയമുണ്ടായിരുന്നു. കൊച്ചിയില്‍ വിദേശ വനിത മുറിയെടുത്തിരുന്നു. ഇവിടെ സുഹൃത്ത് അന്‍സാരിയുമൊത്ത് മുഹമ്മദ് ഇന്‍സാഫ് എത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും വിദേശ വനിതയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയ്ക്ക് പിന്നാലെ ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post