തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന് മുന്നോടിയായി ഉള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സഭയില്‍.പൊതുവില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടായെങ്കിലും കാര്‍ഷിക രംഗത്തെ തളര്‍ച്ച, നികുതി വരുമാനത്തിലെ കുറവ് എന്നി ആശങ്കകള്‍ പങ്കുവെക്കുന്നതാമ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 7.5 ശതമാനമായെന്ന് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.2018-19 വര്‍ഷത്തില്‍ 3.45 കോടിയാണ് ധനകമ്മിയായി രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം കാര്‍ഷിക മേഖലയില്‍ വളര്‍ച്ച താഴേക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയവും നാണ്യവിളകളുടെ വിലതകര്‍ച്ചയുമാണ് ഇതിനു കാരണമായി പറയുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വില കാര്യമായി കൂടിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പഴങ്ങളുടേയും പച്ചക്കറികളുടേയും വിലയിലാണ് പ്രധാനമായും കുതിച്ചു കയറ്റമുണ്ടായത്. സാമ്പത്തികമാന്ദ്യം കാരണം നികുതി വരുമാനം കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ മൊത്തം വരുമാനത്തിന്റെ 68.14 ശതമാനം നികുതിയില്‍ നിന്നുമായിരുന്നുവെങ്കില്‍ 201819ല്‍ 54.54 ശതമാനം മാത്രമാണ് നികുതി വരുമാനം.
അതേസമയം സംസ്ഥാനത്തിന്റെ നികുതിയേതര വരുമാനം കൂടിയിട്ടുണ്ട്. ലോട്ടറിയില്‍ നിന്നു മാത്രം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 9264.66 കോടി രൂപ വരുമാനം ലഭിച്ചു.
Discussion about this post