പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി സംഘടിപ്പിക്കാൻ ശ്രമിച്ച ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാളിലെ കൽക്കട്ടയിൽ, ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയയെയാണ് സി.എ.എ അനുകൂല റാലി സംഘടിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തത്. അനുവാദമില്ലാതെയാണ് റാലി നടത്തുന്നത് എന്നതായിരുന്നു പോലീസിന്റെ വാദം.എന്നാൽ, ടോളിഗഞ്ച് ഫാരി മുതൽ, ഹസ്ര ക്രോസിംഗ് വരെ റാലി നടത്തുന്ന കാര്യം തങ്ങൾ മുൻകൂർ അറിയിച്ചിരുന്നു എന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
ടോളിഗഞ്ച് ഫാരിയിൽ നിന്നും വിജയിന്റെ നേതൃത്വത്തിൽ റാലി ആരംഭിക്കാനിരിക്കെ അവിടെയെത്തിയ പോലീസ് വിജയെയും മറ്റു ബിജെപി നേതാക്കളെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.പൗരത്വ ഭേദഗതി നിയമം ബന്ധപ്പെട്ട് രാജ്യവ്യാപകമായ ബോധവൽക്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കുമെന്ന് നേരത്തെ അറിയിച്ച പ്രകാരമായിരുന്നു ബിജെപി റാലി നടത്തിയത്.










