ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദണ്ഡ(ലാത്തി) കൊണ്ട് തല്ലണമെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലെ. രാഹുലിന്റെ ഇത്തരം പരാമർശങ്ങൾ അദ്ദേഹത്തിനെ ചീമുട്ടയേറിന് അർഹനാക്കുന്നു. ഇത്തരം വിടുവായത്തങ്ങൾ പറഞ്ഞിട്ടാണ് അദ്ദേഹം അമേഠിയിൽ തോറ്റത്. രാഹുൽ രാജ്യത്തിന് നിരാശ മാത്രമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയുടെ അന്തകനാണെന്നും അത്താവ്ലെ കൂട്ടിച്ചേർത്തു.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തല്ലണമെന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചത്. എന്നാൽ ഇത്തരം ആക്ഷേപങ്ങൾ തന്നെ ബാധിക്കില്ലെന്നും ഇവയെ ഒക്കെ അതിജീവിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. ഭാരതത്തിലെ അമ്മമാരാണ് തന്റെ ശക്തിയെന്നും അവരുടെ മനസ്സിലെ ഇടമാണ് തന്റെ വിജയങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post