പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ഷഹീൻബാഗിലെ പ്രക്ഷോഭകരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഡൽഹിയിലെ ഷഹീൻബാഗിൽ രണ്ടു മാസത്തോളമായി പ്രക്ഷോഭകർ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നു. പ്രക്ഷോഭകർ റോഡ് ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാൽ, ഷഹീൻബാഗിലെ താമസക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. മിനിറ്റുകൾ കൊണ്ട് എത്താവുന്ന ദൂരം ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകൾ എടുത്താണ് ജനങ്ങൾ സഞ്ചരിക്കുന്നത്.ഷഹീൻബാഗിലെ നിവാസികൾ പ്രക്ഷോഭകർക്കെതിരെ സംഘടിച്ച് കഴിഞ്ഞയാഴ്ച പ്രതിഷേധം നടത്തിയിരുന്നു.
Discussion about this post