കൊല്ലം: കൊല്ലം നെടിയവിള ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ മന്ത്രിയും എംപിയും തമ്മില്‍ വാക്ക് തര്‍ക്കം. മന്ത്രി ടി.പി.രാമകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷ് എം.പിയും തമ്മിലാണ് വാക്ക് പോര് നടന്നത്. തുടർന്ന് ചടങ്ങ് തീരും മുന്‍പ് മന്ത്രി വേദി വിടുകയും ചെയ്തു
എം പിയോട് ആലോചിക്കാതെ ഉദ്ഘാടനം തീരുമാനിച്ചുവെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പരാതി. എന്നാലും എം പി ഓഫിസില്‍ നല്‍കിയ ക്ഷണകത്തു പ്രകാരം പരിപാടിക്ക് വന്നുവെന്നും സുരേഷ് മന്ത്രിയോട് പറഞ്ഞു. എന്നാല്‍ വേദിയില്‍ എം പിക്കായി സീറ്റ് ഒരുക്കിയിരുന്നില്ല. കേന്ദ്ര മന്ത്രി ആയിരിക്കെ താനാണ് ഡിസ്‌പെന്‍സറിക്കായി ശ്രമം തുടങ്ങിയതെന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിനായി ഒന്നും ചെയ്തില്ലെന്നും എം പി ആരോപിച്ചു.
ഇത് മന്ത്രിയെ പ്രകോപിതനാക്കുകയും തുടർന്ന് എംപിയുടെ പ്രസംഗത്തിനിടെ മന്ത്രി വേദി വിടുകയുമായിരുന്നു.
Discussion about this post