തിരുവനന്തപുരം: അഡ്വേക്കറ്റ് ജനറലിനെ പരോക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. സംസ്ഥാന താല്പര്യത്തിന് വേണ്ടിയാണ് എജി പ്രവര്‍ത്തിക്കേണ്ടത്. സര്‍ക്കാരിന്റെ താല്പര്യം സംരക്ഷിക്കേണ്ടയാളാണ് എജിയെന്ന് വിഎം സുധീരന് പറഞ്ഞു. ഭരണഘടാനാ സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ താല്പര്യമാണ് സംരക്ഷിക്കുന്നത്. ഭരണാഘടനാസ്ഥാപനങ്ങളില് ഇരിക്കുന്നവര്‍ സ്വയം തിരുത്തണമെന്നും സുധീരന് പറഞ്ഞു.
സര്‍ക്കാരിനെതിരായി എജിയുടെ ബന്ധുക്കള്‍ കേസില്‍ ഇടപെടുന്നത് ശരിയല്ല. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണം. കൂടുതല്‍ വിവാദങ്ങള്‍ക്കില്ല. ജഡ്ജി അലക്സാണ്ടര്‍ തോമസ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചത് ശരിയായില്ലെന്നും സുധീരന് പറഞ്ഞു.
നേരത്തെ ഏജിയുടെ ഓഫീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ഹൈക്കോടതി ഉന്നയിച്ചിരുന്നു. അതിന് പരോക്ഷമായി പിന്തുണ നല്കുന്ന വിധത്തിലാണ് സുധീരന്റെ ഏജിക്കെതിരായ വിമര്‍ശനം. എജി ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്നായിരുന്നു കഴിഞ്ഞ ആഴ്ച ഹൈക്കോടതി വിമര്‍ശിച്ചത്. എജിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് തമിഴ്നാടിനെ കണ്ടുപഠിക്കണം ഹൈക്കോടതിയുടെ വിമര്‍ശിച്ചിരുന്നു.
Discussion about this post