ദക്ഷിണാഫ്രിക്കയിൽ നിന്ന് അറസ്റ്റിലായ അധോലോക നായകൻ രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു. സെനഗലിൽ നിന്ന് ഫ്രാൻസ് വഴിയാണ് പൂജാരിയെ പോലീസ് നാട്ടിലെത്തിച്ചത്. സൗത്താഫ്രിക്കൻ പോലീസും സെനഗൽ രഹസ്യാന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് രവി പൂജാരി പിടിയിലായത്.
എഡിജിപി അമർ കുമാർ പാണ്ഡെയും, ബാംഗ്ലൂർ ജോയിന്റ് പോലീസ് കമ്മീഷണർ സന്ദീപ് പാട്ടീലും നേരിട്ട് ചെന്നാണ് പൂജാരിയെ ഇന്ത്യയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. കൊലപാതകം,തട്ടിക്കൊണ്ടു പോകൽ, കള്ളക്കടത്ത്, ഭീഷണിപ്പെടുത്തി പണം വാങ്ങൽ തുടങ്ങി ഇരുന്നൂറിലധികം കേസുകളിൽ പ്രതിയാണ് രവി പൂജാരി.










