അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും സബർമതി ആശ്രമം സന്ദർശിച്ചു. മഹാത്മാഗാന്ധിയുടെ സ്മരണകൾ തങ്ങിനിൽക്കുന്നിടത്ത് അൽപ സമയം ചെലവഴിച്ച പ്രസിഡണ്ടും ഭാര്യയും ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ ഷാൾ അണിയിച്ചു.
ചർക്കയിൽ നൂൽ നൂൽക്കുന്ന വിദ്യയെപ്പറ്റി ട്രംപിന് പ്രധാനമന്ത്രി വിശദീകരിച്ചു കൊടുത്തു.പ്രവർത്തന രീതി മനസ്സിലാക്കിയ ശേഷം ചർക്കയിൽ നൂൽ നോക്കാനും പ്രസിഡണ്ടും ഭാര്യയും മറന്നില്ല.
സബർമതി ആശ്രമത്തിൽ നിന്നും മൊട്ടേര സ്റ്റേഡിയത്തിലേക്ക് റോഡ് ഷോയുടെ അകമ്പടിയോടു കൂടി നരേന്ദ്രമോഡിയും പ്രസിഡന്റിന്റെ സംഘവും യാത്രതിരിച്ചു.
Discussion about this post