പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ അക്രമം നടത്തുന്നവരെ അമർച്ച ചെയ്യണമെന്ന ആഹ്വാനവുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് സിദ്ധരാമയ്യ.പോലീസ് അവരുടെ കൃത്യനിർവഹണത്തിൽ അമ്പേ പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഡൽഹിയിൽ നടക്കുന്ന അക്രമപ്രവർത്തനങ്ങൾ അടിച്ചമർത്താൻ പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർശന നിർദ്ദേശം നൽകണമെന്ന് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു.”ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെട്ടു ,നൂറുകണക്കിന് പേർക്കു പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു.രാഷ്ട്രതാല്പര്യമാണ് മുഖ്യം,അതിനനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്” എന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
Discussion about this post