ലൊക്കേഷനിൽ, തമിഴ് സിനിമ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ അണിയറ പ്രവർത്തകർ മരിച്ച സംഭവത്തിൽ, സംവിധായകൻ ശങ്കറിനെ സെൻട്രൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ലോക്കൽ പോലീസിൽ നിന്നും സെൻട്രൽ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയ ശേഷം,ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യാഴാഴ്ച ഉച്ചയോടെ ശങ്കറെ വിളിപ്പിക്കുകയായിരുന്നു.ഇതേസമയം ലൊക്കേഷനിൽ ഉണ്ടായിരുന്ന നായകൻ കമലഹാസനെയും ഉടനെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കമൽഹാസനും ശങ്കറും ചേർന്ന് സൃഷ്ടിച്ച ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യന്റെ രണ്ടാംഭാഗം ചിത്രീകരിക്കാൻ വേണ്ടി ലൊക്കേഷൻ ഒരുക്കുമ്പോൾ, കൂറ്റൻ ക്രെയിൻ മറിഞ്ഞു വീണ് മൂന്നു പേർ മരിച്ചിരുന്നു.










