പ്രധാനമന്ത്രി ആവാസ് യോജനയുടെ പേര് മാറ്റി വീട് നിര്‍മ്മിച്ച് നല്‍കി മുഖ്യമന്ത്രി ക്രെഡിറ്റ് അടിച്ചുമാറ്റിയെന്ന ആരോപണം ശക്തമാവുന്നതിനിടെ നിയമസഭാ രേഖ സഹിതം ട്രോളുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യര്‍. ‘അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ യേശുദേവന്‍ മാസ്സ് ആണെങ്കില്‍ അമ്പതിനായിരം രൂപ കൊണ്ട് രണ്ടു ലക്ഷം വീട് പണിതു കൊടുത്ത പിണറായി വിജയന്‍ മരണ മാസാണ്’-എന്നാണ് സന്ദീപ് വാര്യയരുടെ പരിഹാസം.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പദ്ധതിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ 15 ലക്ഷം രൂപ നല്‍കിയപ്പോള്‍ അതില്‍ സംസ്ഥാന വിഹിതം വെറു അന്‍പതിനായിരം രൂപയാണ്, രണ്ട് ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങളുടെ വിഹികതമാണ്. ഇക്കാര്യം വ്യക്തമാക്കുന്ന നിയമസഭ രേഖയും സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം ലഭിച്ച് 77 414 വീടുകളില്‍ 20915വീടുകളുടെ നിര്‍മ്മാണം 2018ല്‍ തുടങ്ങിയിരുന്നുവെന്ന് രേഖ വ്യക്തമാക്കുന്നു. പരമാവധി സഹായം നാല് ലക്ഷം രൂപയാണെന്നും അനൂപ് ജേക്കബ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി കെ.ടി ജലില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3578980345477039/?type=3&theater
കേന്ദ്ര പദ്ധതി പേര് മാറ്റി നടപ്പാക്കി ക്രെഡിറ്റ് അടിച്ചുമാറ്റുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
https://www.facebook.com/AnilAkkaraMLA/photos/a.1678394769154192/2555319448128382/?type=3&theater
Discussion about this post