പുൽവാമ ഭീകരാക്രമണത്തിലെ ചാവേറിന് അഭയം കൊടുത്ത പിതാവിനെയും മകളെയും ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു.
ആദിൽ അഹമ്മദ് ദാർ എന്ന ചാവേർ തീവ്രവാദിയാണ് 2019 ഫെബ്രുവരി പതിനാലിന് ജമ്മു കശ്മീരിലെ പുൽവാമയിൽ, സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന സൈനിക വ്യൂഹത്തിന് നേരെ വാഹനം ഓടിച്ചു കയറ്റിയത്. ആദിൽ, ഷക്കീർ മാഗ്രെ, ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ മറ്റു മുതിർന്ന കമാൻഡർമാർ എന്നിവർക്ക് അഭയം നൽകിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.രണ്ടുപേരുടെയും വിശദാംശങ്ങൾ ദേശീയ അന്വേഷണ ഏജൻസി പുറത്തു വിട്ടിട്ടില്ല.
ഷക്കീർ മാഗ്രെയെ ദിവസങ്ങൾക്കുമുമ്പ് ദേശീയ അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തിരുന്നു.ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് തീവ്രവാദികൾക്ക് അഭയം നൽകിയവരെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലായത്.സ്ഫോടകവസ്തുക്കൾ നിറച്ച് ആക്രമിക്കാൻ ഉപയോഗിച്ച വാഹനത്തിൽ നിന്നും അര കിലോമീറ്റർ ദൂരെ ഷക്കീർ മാഗ്രെ ഇറങ്ങിയതായി എൻ.ഐ.എ വെളിപ്പെടുത്തിയിരുന്നു.
Discussion about this post