വനിതാ ദിനത്തില്‍ വിപ്ലവം തീര്‍ക്കാന്‍ ഇന്ത്യ വനിതകളിറങ്ങുമ്പോള്‍ രാജ്യം പ്രാര്‍ത്ഥനയിലാണ്. ക്യാപ്റ്റന്‍ ഹര്‍മീത് കൗറും കുട്ടികളും ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലും. ട്വന്റി 20 വനിതാ ലോകകപ്പ് ഫൈനലില്‍ ഇന്ന് ഇന്ത്യ -ഓസ്‌ട്രേലിയയെ നേരിടുകയാണ്.
ഇതാദ്യമായാണ് ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലില്‍ കളിക്കുന്നത്.
ഹര്‍മിത് കൗറിന്റെ ജന്മദിനം കൂടിയാണിന്ന്. ക്യാപ്റ്റനു നല്‍കാവുന്ന ഏറ്റവും വലിയ ‘ബര്‍ത്‌ഡേ ഗിഫ്റ്റ്’ നല്‍കാനുള്ള ഒരുക്കത്തിലാണ് സഹതാരങ്ങള്‍.
രാജ്യാന്തര വനിതാ ദിനമായ ഇന്ന് മെല്‍ബണ്‍ മൈതാനത്തില്‍ 90,000 കാണികള്‍ക്ക് മുന്നിലാണ് ആതിഥേയരെ കൊമ്പുകുത്തിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ഈ ടീം ഇന്ത്യ വനിതാ ലോകകപ്പ് ജയിക്കുകയാണെങ്കില്‍ അതു വന്‍മാറ്റങ്ങള്‍ക്കു വഴി തെളിയിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബോളര്‍ ബ്രെറ്റ് ലീ പറഞ്ഞതും ആരാധകരുടെ മനസിലുണ്ട്.
ചരിത്ര ജയത്തോടെ പുതുവിപ്ലവം കുറിക്കാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ മെല്‍ബണ്‍ മൈതാനം പോലെ ആവശേഭരിതമാകും ഇന്ത്യന്‍ ആരാധകരുടെ മനസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പടെയുള്ള പ്രമുഖര്‍ ടീമിന് ആശംസകള്‍ നേര്‍ന്നു.
G'day @ScottMorrisonMP!
It doesn't get bigger than the India vs Australia Final in Women's @T20WorldCup tomorrow.
Best wishes to both @BCCIWomen and @AusWomenCricket and greetings on Women’s Day.
May the best team win. Like the Blue Mountains, MCG will also be Blue tomorrow! https://t.co/CRElLibcSg
— Narendra Modi (@narendramodi) March 7, 2020
Discussion about this post