2025 ലെ ടി20 ബ്ലാസ്റ്റിലെ ഏറ്റവും ആകർഷകമായ മത്സരങ്ങളിലൊന്ന് ജൂലൈ 17 വ്യാഴാഴ്ച ചെൽട്ടൻഹാമിലെ കോളേജ് ഗ്രൗണ്ടിൽ സസെക്സും ഗ്ലൗസെസ്റ്റർഷെയറും കളിച്ചു. ഗ്ലൗസെസ്റ്റർഷെയറിന്റെ സീം ബൗളിംഗ് ഓൾറൗണ്ടർ ബെൻ ചാൾസ്വർത്ത്, നിർഭാഗ്യകരമായ പുറത്താക്കലിൽ നിന്ന് രക്ഷപ്പെടാൻ മികച്ച ഫുട്ബോൾ കഴിവുകൾ കാണിച്ചതാണ് ഈ ആവേശകരമായ പോരാട്ടത്തിലെ ഏറ്റവും കൗതുകകരമായ നിമിഷങ്ങളിലൊന്ന്. താരത്തിന്റെ ഫുട്‍ബോൾ കഴിവുകൾ കാണിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
12-ാം ഓവറിൽ സൂപ്പർതാരം ഡി’ആർസി ഷോർട്ട് പുറത്തായതിന് പിന്നാലെ ചാൾസ്വർത്ത് നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങി. ഇടംകൈയ്യൻ ബാറ്റ്സ്മാൻ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. 24 പന്തിൽ നിന്ന് 44 റൺസുമായി പുറത്താകാതെ നിന്നു. മൂന്ന് ഫോറുകളും അത്രയും തന്നെ സിക്സറുകളും പറത്തി. 183.33 എന്ന സ്ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. എന്നിരുന്നാലും, തന്റെ ഫുട്ബോൾ മിടുക്ക് ഇല്ലായിരുന്നു എങ്കിൽ താരം നേരത്തെ പുറത്താകുമായിരുന്നു.
ചാൾസ്വർത്ത് ഒരു വൈഡ് ഡെലിവറി കട്ട് ചെയ്യാൻ ശ്രമിച്ചത് മുതലാണ് സംഭവത്തിന്റെ തുടക്കം. പന്ത് പിച്ചിൽ നിന്ന് പുറത്തേക്ക് പോയി സ്റ്റമ്പിന് മുകളിലൂടെ അനിശ്ചിതമായി ബൗൺസ് ചെയ്തു. പന്ത് സ്റ്റമ്പിലേക്ക് കയറും എന്ന് തോന്നിച്ചപ്പോൾ, താരം ഇടത് കാൽ ഉപയോഗിച്ച് പന്ത്, വിക്കറ്റ് കീപ്പർ ജോൺ സിംപ്‌സണിന്റെ അടുത്തേക്ക് വോളി ചെയ്ത് കൊടുക്കുക ആയിരുന്നു.
ക്രിക്കറ്റ് താരങ്ങൾ ഫുട്ബോൾ കളിക്കുന്നത് പരിശീലന സമയത്ത് നമ്മൾ കാണുന്ന കാഴ്ചയാണ്. ഇതിഹാസ ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ മാതൃകയാക്കിയാണ് താരം അങ്ങനെ പന്ത് അടിച്ചത് എന്നാണ് ആ സമയത്ത് കമെന്ററി ബോക്സ് പറഞ്ഞത്. ഫുട്ബോൾ സ്കില്ലിന് പുറമേ, ചാൾസ്‌വർത്തിന്റെ മനസ്സിന്റെ സാന്നിധ്യവും വളരെയധികം പ്രശംസ നേടുകയാണ്. ലോർഡ്‌സ് ടെസ്റ്റിന്റെ നാലാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെതിരെ 22 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയപ്പോൾ മുഹമ്മദ് സിറാജ് പുറത്തായ നിമിങ്ഹാം ഇന്ത്യൻ ആരാധകർക്ക് ഇപ്പോഴും വേദനാജനകമാണ്. ഓഫ് സ്പിന്നർ ഷോയിബ് ബഷീറിന്റെ പന്ത് സിറാജ് ബാക്ക് ഫൂട്ടിൽ പ്രതിരോധിച്ചു, പക്ഷേ പ്രതികരിക്കുന്നതിന് മുമ്പ് അത് സ്റ്റമ്പിലേക്ക് കയറുക ആയിരുന്നു.
View this post on Instagram
Discussion about this post