കലബുർഗി: കർണ്ണാടകയിലെ കോൺഗ്രസ്സ്- ജെഡിഎസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ബാബുറാവു ചിഞ്ചാൻസുർ. മറ്റ് പാർട്ടികളിൽ നിന്നുള്ള എം എൽ എമാരെ പാർട്ടിയിൽ ഉൾപ്പെടുത്താൻ ബിജെപി ഉന്നത നേതൃത്വം തയ്യാറായാൽ കർണ്ണാടകയിലെ കോൺഗ്രസ്സ്- ജെഡിഎസ് പാർട്ടികൾ ഏറെക്കുറെ കാലിയാകുമെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാക്കളായ ഡി കെ ശിവകുമാറും ജി പരമേശ്വരയും അടക്കമുള്ളവർ സിദ്ധരാമയ്യയുടെ നേതൃത്വം അംഗീകരിക്കുന്നില്ലെന്നും വരും ദിവസങ്ങൾ സിദ്ധരാമയ്യക്കും കോൺഗ്രസ്സിനും ശുഭസൂചനയല്ല നൽകുന്നതെന്നും ബാബുറാവു അഭിപ്രായപ്പെട്ടു. അടുത്ത ഇരുപത് വർഷത്തേക്ക് കർണ്ണാടകയിൽ കോൺഗ്രസ്സ് അധികാരത്തിൽ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ കോൺഗ്രസ്സ് നേതാവായിരുന്ന ബാബുറാവു ചിഞ്ചാൻസുർ 2018ലാണ് പാർട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയമായ നടപടികളെ തുടർന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്. നിലവിൽ നിജശരണ അംബിഗാര ചൗദയ്യ അഭിവൃദ്ധി നിഗമയുടെ ചെയർമാനാണ് അദ്ദേഹം.
Discussion about this post