വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് ലെഫ്റ്റ് ഗവർണർക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ച് നിർഭയ കേസിലെ പ്രതി വിനയ് ശർമ.
അഭിഭാഷകനായ എ.പി സിംഗ് മുഖാന്തിരമാണ് വിനയ് ശർമ ഹർജി സമർപ്പിച്ചിരിക്കുന്നത്. സി.ആർ.പി.സി.യിലെ 432, 433 വകുപ്പുകൾ പ്രകാരമാണ് അപേക്ഷ. അപൂർവങ്ങളിൽ അപൂർവമായ കേസുകൾക്ക് വിധിക്കുന്ന ശിക്ഷയാണ് വധശിക്ഷയെന്നും, സ്വയം മാറാനുള്ള ശ്രമങ്ങൾ, പ്രായക്കുറവ്, മോശം സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ, എന്നിവ കണക്കിലെടുത്തു കൊണ്ട് ജീവപര്യന്തം ശിക്ഷ ആക്കി കുറയ്ക്കണമെന്നാണ് വിനയ് ശർമ അപേക്ഷിക്കുന്നത്
Discussion about this post