കർണാടകയിലും കോവിഡ് -19 സ്ഥിരീകരിച്ചു.യു.എസിൽ നിന്ന് ഈയിടെ തിരിച്ചെത്തിയ സോഫ്റ്റ്വെയർ എൻജിനീയർക്കാണ് രോഗം സ്ഥിരീകരിച്ചത്.കർണാടക ആരോഗ്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് ഒന്നിന് കുടുംബസമേതം അമേരിക്കയിലെ ഓസ്റ്റിനിൽ നിന്നെത്തിയ ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ എൻജിനീയർക്ക് സ്വയം സംശയം ബലപ്പെട്ടതിനെത്തുടർന്നാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസിൽ ചികിത്സയ്ക്ക് എത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയും ഡ്രൈവറും രണ്ടു മക്കളും വീട്ടിൽ നിരീക്ഷണത്തിലാണ്.
Discussion about this post