മിനിമം ബാലൻസ് നിലനിർത്തണമെന്ന നിബന്ധന ഒഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഗ്രാമീണ മേഖലകളിൽ ആയിരവും സെമി അർബൻ മേഖലകളിൽ 2000 രൂപ വീതം മിനിമം അക്കൗണ്ടുകളിൽ എപ്പോഴും ഉണ്ടായിരിക്കണം എന്ന നിഷ്കർഷയാണ് എസ്.ബി.ഐ ഒഴിവാക്കിയത്.
മിനിമം തുക അക്കൗണ്ടിൽ സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്ന നടപടിയും ഇനിയില്ല. സേവിങ്സ് അക്കൗണ്ടുകളിലെ പലിശനിരക്ക് പ്രതിവർഷം 3 ശതമാനമാക്കി ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ എസ്ബിഐ വായ്പാ നിരക്ക് കുറച്ചിട്ടുണ്ട്.മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലോൺ റേറ്റ് (എം.സി.എൽ.ആർ) ആണ് കുറച്ചിരിക്കുന്നത്. വിവാഹ വായ്പകളും ഭവന വായ്പകൾ എടുക്കുന്നവർക്ക് ആശ്വാസമേകുന്നതാണ് ഈ നിരക്ക്.







