മധ്യപ്രദേശ് ആടിയുലയുന്ന പോലെ മഹാരാഷ്ട്ര സർക്കാരും ഉടൻ വീഴുമെന്ന് കോൺഗ്രസ് മുൻ പാർലമെന്റ് അംഗം സഞ്ജയ് നിരുപം. രാജ്യസഭാംഗവും മുൻ മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന സഞ്ജയ് നിരുപം, മഹാ വികാസ് അഖാഡിയെന്ന മഹാരാഷ്ട്ര സഖ്യ സർക്കാർ ഉടൻ നിലംപതിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്.
“ഇത്തരത്തിലുള്ള സർക്കാറുകൾ ഒരിക്കലും സ്ഥിരതയാർന്ന ഒരു സർക്കാരാവില്ല. കോൺഗ്രസ് ഒരിക്കലും ഇങ്ങനെയൊരു സഖ്യത്തിന്റെ ഭാഗമാകാൻ പാടില്ലായിരുന്നു.സഖ്യം തകർന്നു കഴിഞ്ഞാൽ കോൺഗ്രസിനായിരിക്കും ഏറ്റവും വലിയ നഷ്ടം സംഭവിക്കുക.അതിനാണെങ്കിൽ ഇനി അധികം സമയമില്ല.അധികാരം കടമെടുത്താണ് കോൺഗ്രസ് മഹാരാഷ്ട്ര ഭരിക്കുന്നത്.എത്ര കാലം അത് നിലനിൽക്കും? എന്നാണ് സഞ്ജയ് നിരുപം പറഞ്ഞത്.
ശിവസേനയുടെ വിമർശകനായ സഞ്ജയ് നിരുപം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബിജെപിയുടെ അജണ്ടയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് എന്നും മുൻപ് ആരോപിച്ചിരുന്നു.










