ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് ഉപേക്ഷിച്ചതിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.
സിന്ധ്യ കോൺഗ്രസ് വിടാനുള്ള തീരുമാനമെടുത്തതിനെക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തെ അഭിമുഖീകരിക്കുകയായിരുന്നു കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി. ബിജെപിയും സിന്ധ്യയുടെ തീരുമാനവുമായി യാതൊരു ബന്ധവുമില്ലെന്നും, അദ്ദേഹം കോൺഗ്രസ് ഉപേക്ഷിച്ചു പോയെങ്കിൽ അത് കോൺഗ്രസിന്റെ മാത്രം കഴിവുകേട് ആണെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു.
“സ്വന്തം നേതാക്കളെ പോലും നിയന്ത്രിക്കാൻ കോൺഗ്രസിന് കഴിവില്ലാത്തത് കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്. കോൺഗ്രസിനുള്ളിലെ ഉൾപ്പോര് രൂക്ഷമാണെന്ന് എല്ലാവർക്കുമറിയാം. അതിന് ബിജെപിക്കു മേൽ പഴിചാരുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവാത്തത്. രാജ്യതാൽപര്യം മുൻനിർത്തി ചിന്തിക്കുന്ന നേതാക്കളെല്ലാം ഇന്ന് കോൺഗ്രസ് ഇട്ടിട്ടു പോകും” എന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അഭിപ്രായപ്പെട്ടു.
Discussion about this post