ഇന്ത്യയിൽ കോവിഡ്-19 ഔദ്യോഗികമായി സ്ഥിരീകരിച്ച ആളുകളുടെ എണ്ണം ഉയരുന്നു. ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് 107 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് രോഗബാധിതരുടെ പട്ടിക പുറത്തുവിട്ടത്. വൈറസ് ബാധ സ്ഥിരീകരിച്ച 107 പേരിൽ, 90 പേർ ഇന്ത്യൻ പൗരന്മാരാണ്.31 രോഗികളുമായി മഹാരാഷ്ട്ര ഏറ്റവും മുന്നിൽ നിൽക്കുമ്പോൾ, 22 കേസുകളുമായി കേരളം തൊട്ടു പിറകിൽ തന്നെയുണ്ട്.ഹരിയാനയിൽ രേഖപ്പെടുത്തിയ 14 കേസുകളും വിദേശികളാണ്. യുപിയിൽ പതിനൊന്നും,കർണാടകയിൽ ആറും, ഡൽഹിയിൽ ഏഴും, രാജസ്ഥാനിൽ രണ്ടും തെലങ്കാനയിലും ലഡാക്കിലും മൂന്നും, ആന്ധ്രയിലും പഞ്ചാബിലും തമിഴ്നാട്ടിലും ഓരോന്നും ആണ് കോവിഡ്-19
ബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്
Discussion about this post