പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്തെ കേന്ദ്രഭരണ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്.യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ 68കാരിയായ വൃദ്ധയ്ക്കാണ് കോവിഡ്-19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രവാസിയായ ഇവർ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മാഹിയിലെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരെ വിശദപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ആകെ മൊത്തം 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധയെ തുടർന്ന് മാഹിയിലും സർക്കാർ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇവിടത്തെ ബാറുകൾ മുഴുവനും വരുന്ന മാർച്ച് 31വരെ അടച്ചിടാൻ തദ്ദേശഭരണ വകുപ്പ് തീരുമാനിച്ചിരുന്നു.
Discussion about this post