ഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. രാജ്യസഭാ എം.പി.യാകുന്ന ആദ്യ ചീഫ് ജസ്റ്റിസാണ് ഗൊഗോയ്.
അതേസമയം രഞ്ജന്‍ ഗൊഗോയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപോയി.
മാർച്ച് 16 രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അദ്ദേഹത്തെ രാജ്യസഭാ എംപിയായി നാമനിർദ്ദേശം ചെയ്തത്.
രാജ്യത്തെ 46-ാമത് ചീഫ് ജസ്റ്റിസായി 2018 ഒക്ടോബർ മൂന്ന് മുതൽ 2019 നവംബർ 17 വരെ സേവനം ചെയ്തു.
Discussion about this post