മഹാരാഷ്ട്രയിൽ സമ്പൂർണ്ണ നിരോധനാജ്ഞ പ്രഖ്യാപിച്ചു മുതൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മാർച്ച് 31 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ്ണ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. “ജനതാ കർഫ്യു ആചരിക്കുന്നവർ നാളെ പ്രഭാതം വരെ തുടരുക. സംസ്ഥാനത്ത് കൊറോണ ബാധിച്ച രോഗികളുടെ എണ്ണം 74 ആയിരിക്കുന്നു.എനിക്കു മുന്നിൽ വേറെ വഴികളില്ല, മഹാരാഷ്ട്ര ഒട്ടാകെ സമ്പൂർണ്ണ നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണ്.” എന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാധ്യമങ്ങളെ അറിയിച്ചത്.
നിലവിൽ 25 ശതമാനമുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ നിർബന്ധിത ഹാജർനില 5 ശതമാനമാക്കി സർക്കാർ കുറച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ തുടർന്ന്, ഇന്ത്യയുടെ സിരാകേന്ദ്രവും വ്യാവസായിക തലസ്ഥാനമായ മുംബൈ നിശ്ചലമായിത്തുടങ്ങി.
Discussion about this post