ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്ത് പലയിടത്തും പൊതുജനം വഴിയിൽ ഇറങ്ങി നടക്കുന്നു. പൊതു ജനങ്ങൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കാൻ വേണ്ടിയുള്ള സർക്കാർ നടപടികളെ വകവെക്കാതെ റോഡിലിറങ്ങിയ ആളുകളെ പോലീസ് വിരട്ടിയോടിച്ചു. കണ്ണൂരിൽ ഉത്തരവ് ലംഘിച്ച് റോഡിൽ ഇറങ്ങിയ എട്ട് പേർക്കെതിരെ പോലീസ് കേസെടുത്തു. പല ജില്ലകളിലും നിരോധനാജ്ഞ വകവെക്കാതെ ജനങ്ങൾ പുറത്തിറങ്ങുന്നുണ്ട്.
അനാവശ്യമായി പുറത്തിറങ്ങുന്ന സാഹചര്യത്തെ കർശനമായി നേരിടുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദുൽകരീം അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post