കോവിഡ്-19 രോഗം ബാധിച്ചുള്ള തമിഴ്നാട്ടിലെ ആദ്യമരണം ഇന്നലെ സ്ഥിരീകരിച്ചു. തമിഴ്നാട്ടിലെ മധുര സ്വദേശിയായ 54 വയസുകാരനാണ് ഇന്നലെ മരിച്ചത്.
മധുരയിലെ രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്നയാളാണ് മരിച്ചത്.ഇയാൾക്ക് കോവിഡ്-19 രോഗം ബാധിച്ചത് എങ്ങനെയാണെന്ന് സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.മരിച്ചയാൾക്ക് യാത്രാ പശ്ചാത്തലമില്ലാത്തത് ആരോഗ്യ വകുപ്പിനെ കുഴക്കുകയാണ്.ഇതോടെ, ഇന്ത്യയിൽ രോഗം ബാധിച്ചുള്ള മരണങ്ങൾ 12 ആയി.രാജ്യത്ത് ഇതുവരെ 562 പേർക്ക് കോവിഡ്-19 റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post