ഇന്ത്യയും അമേരിക്കയും ചേർന്ന് സംയുക്തമായി നടത്തുന്ന ശാസ്ത്ര മുന്നേറ്റം വഴി കോവിഡ് രോഗബാധയെ നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കുമെന്ന് യു എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറിയായ ആലിസ് വെൽസ് പറഞ്ഞു.അമേരിക്കയുടെ നയതന്ത്ര വിഭാഗത്തിൽ, സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യയുടെ ചുമതല ആലിസിനാണ്.
റോട്ടവൈറസ് പ്രതിരോധ മരുന്നു വികസിപ്പിച്ചെടുത്ത സംഭവം നമുക്കു മുന്നിൽ ഏറ്റവും നല്ല ഉദാഹരണമായി നിൽക്കുന്നുണ്ടെന്ന് ആലീസ് അഭിപ്രായപ്പെട്ടു.ഒരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെയുണ്ടാക്കിയ ഈ മരുന്ന് മൂലം പ്രതിവർഷം ഇന്ത്യയിൽ എൺപതിനായിരം കുട്ടികളെ രോഗബാധ ഏൽക്കാതെ രക്ഷിക്കാൻ സാധിക്കുന്നുണ്ടെന്ന് ആലീസ് ചൂണ്ടിക്കാണിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ടെലിഫോൺ ചർച്ചയിലാണ് ആലീസ് ഈ അഭിപ്രായം ഉന്നയിച്ചത്. ഇന്ത്യ-അമേരിക്ക സഹകരണം, വൈറസിനെ നേരിടാൻ ഫലപ്രദമാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.










