സംസ്ഥാനത്തെ റേഷൻ കടകൾ വഴി നൽകുന്ന സൗജന്യ പലവ്യഞ്ജന കൃതികളുടെ വിതരണം ഇന്ന് മുതൽ ആരംഭിക്കും.ആദ്യഘട്ടത്തിൽ, പട്ടികവർഗ്ഗത്തിൽ പെട്ട കാർഡുടമകൾക്ക് ആയിരിക്കും സപ്ലൈകോ തയ്യാറാക്കുന്ന കിറ്റുകൾ നൽകുക. ഒരു കുടുംബത്തിനു വേണ്ട 17 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന കിറ്റ് ആയിരിക്കും വിതരണം ചെയ്യുക.
എ.എ.വൈ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കുള്ള 5.5 ലക്ഷം കിറ്റുകളായിരിക്കും ആദ്യം നൽകുകയെങ്കിലും, പിന്നീട് മുൻഗണനാ ക്രമത്തിൽ എല്ലാ കാർഡുടമകൾക്കും റേഷൻ കടകൾ വഴി സർക്കാർ കിറ്റുകൾ വിതരണം ചെയ്യും. എല്ലാ വിഭാഗക്കാർക്കും മുടക്കം കൂടാതെ കിറ്റുകൾ വിതരണം ചെയ്യാൻ നടപടിയെടുത്തതായി ഭക്ഷ്യ മന്ത്രി പി.തിലോത്തമൻ പറഞ്ഞു.
Discussion about this post