ലോക്ഡൗണിലും ജനങ്ങൾക്ക് കൈത്താങ്ങായി ഇന്ത്യൻ റെയിൽവേ. മാർച്ച് 28 മുതൽ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ, ഇന്ത്യൻ റെയിൽവേ ആകെ മൊത്തം വിതരണം ചെയ്തത് എട്ടരലക്ഷം ഭക്ഷണപ്പൊതികളാണ്.ഐ.ആർ.സി.ടി.സിയാണ് ആറുലക്ഷം ഊണുപൊതികൾ തയ്യാറാക്കിയത്.രണ്ടു ലക്ഷം ഓണ പ്രതികൾ തയ്യാറാക്കിയത് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് നേരിട്ടാണ്. റെയിൽവേ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒ.കളാണ് ഒന്നരലക്ഷം ഊണുപൊതികൾ തയ്യാറാക്കിയത്.
ഭക്ഷണം വിതരണം ചെയ്യുന്നതിൽ പ്രമുഖ പങ്കുവഹിച്ചതും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരായിരുന്നു.314 സ്ഥലങ്ങളിലാണ് ആർപിഎഫ് ഉദ്യോഗസ്ഥർ ഭക്ഷണം വിതരണം ചെയ്യാൻ മുന്നിട്ടിറങ്ങിയത്.










