പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു. ഇന്ന് പുലർച്ചെയാണ് പാകിസ്ഥൻ മോർട്ടാർ ഷെല്ലിംഗും വെടിവെപ്പും നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാൻ പിൻവാങ്ങുകയായിരുന്നുവെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിക്കുകയും അഞ്ച് സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ഏപ്രിൽ അഞ്ചിന് നടന്ന വ്യത്യസ്തമായ രണ്ട് ഏറ്റുമുട്ടലുകളിൽ 9 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. മോശം കാലവസ്ഥ മുതലെടുത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയായിരുന്നു സൈന്യം വധിച്ചത്.
Discussion about this post