സംസ്ഥാന സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കേരള പബ്ലിക് റിലേഷൻസ് വകുപ്പിന്റെ radio.kerala.gov.in എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്.ഇക്കഴിഞ്ഞ മാർച്ച് 12-ന് നടന്ന ഹാക്കിംഗ് കണ്ടെത്തിയത് മല്ലു സൈബർ സോൾജിയേഴ്സ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ്. ഇത് ചെയ്ത ഹാക്കർമാർക്ക് സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് എത്തിക്കൽ ഹാക്കർമാരുടെ അഭിപ്രായം.
കേരള സർക്കാരിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ യൂസർ ഐഡിയും പാസ്വേഡുമാണ് ചോർന്നത്.ഇന്തോനേഷ്യൻ ഹാക്കറായ ZeeX_IND ആണ് വിവരങ്ങൾ ചോർത്തിയത്.ഈ വിവരങ്ങളെല്ലാം തന്നെ പേസ്റ്റ്ബിൻ എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാണ്ട് 1500 പേരുടെ വിശദാംശങ്ങൾ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ എന്നുണ്ടെങ്കിലും സർക്കാർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് എല്ലാവരുടെയും വിവരങ്ങൾ ചോർന്നിട്ടുണ്ടാവാനാണ് സാധ്യത.
ഡൊമെയ്നിലേക്കുള്ള ലിങ്ക് – https://www.radio.kerala.gov.in/…
പേസ്റ്റ്ബിൻ ലിങ്ക് – https://pastebin.com/YuZ9ns7Y…
Discussion about this post