ഹൈഡ്രോക്സിക്ലോറോക്വിൻ ടാബ്ലെറ്റുകളുമായി ആദ്യവിമാനം ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് പുറപ്പെട്ടു. 5 മില്യൺ ടാബ്ലറ്റുകൾ ആണ് ആദ്യഘട്ടത്തിൽ ഇന്ത്യ അയച്ചു കൊടുക്കുന്നത്.മൊത്തം 55 രാജ്യങ്ങൾക്ക് മരുന്ന് വിതരണം ചെയ്യാമെന്ന് ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ട്.മലേറിയയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ് ചികിത്സയിൽ വളരെ ഫലപ്രദമാണെന്ന് അമേരിക്കൻ ആരോഗ്യപ്രവർത്തകരും സ്ഥിരീകരിച്ചിരുന്നു.
ലോകത്തെ മൊത്തം ഹൈഡ്രോക്സിക്ലോറോക്വിൻ ടാബ്ലറ്റുകളുടെ 70 ശതമാനവും നിർമ്മിക്കുന്നത് ഇന്ത്യയാണ്.യു.എസ്, അഫ്ഗാനിസ്ഥാൻ,മൗറീഷ്യസ് കസാക്കിസ്ഥാൻ,ബ്രസീൽ,സീഷെൽസ് എന്നീ രാജ്യങ്ങളിലേക്ക് ഇതിനോടകം തന്നെ ഇന്ത്യ മരുന്നെത്തിച്ചു കഴിഞ്ഞു.
Discussion about this post