തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ തെളിവുണ്ടെന്ന് വസ്തുതാ റിപ്പോര്‍ട്ട്. വിജിലന്‍സ് എസ്പി സുകേശന്റെ വസ്തുതാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തെളിവുകളും മൊഴികളും മാണിക്ക് എതിരെയാണ്. മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും സാക്ഷിമൊഴിയും ശാസ്ത്രീയ പരിശോധനയും അനുസരിച്ച് പണം വാങ്ങിയതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാലായില്‍ വച്ച് കോഴ വാങ്ങിയതിനും തെളിവുണ്ട്. . പാലായില്‍ വച്ച് 15 ലക്ഷവും തിരുവനന്തപുരത്ത് വച്ച് 10 ലക്ഷം വാങ്ങി എന്നതിനും തെളിവുണ്ടെന്നും റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് പുറത്തുവന്നിരിക്കുന്നത്.ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വിജിലന്‍സ് മേധാവി മറ്റൊരു റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നത്. മാണിക്കെതിരെ തെളിവില്ലെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
Discussion about this post