ന്യൂഡൽഹി : ഇന്ത്യയിൽ 539 ലക്ഷം ടണ്ണിന്റെ കരുതൽ ധാന്യശേഖരമുണ്ടെന്നും ഭാവിയിൽ ഭക്ഷ്യധാന്യങ്ങൾക്ക് യാതൊരു വിധ ക്ഷാമമുണ്ടാവുകയില്ലെന്നും കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാം വിലാസ് പസ്വാൻ അറിയിച്ചു.ദരിദ്രർ വിശന്നിരിക്കേണ്ടി വരുന്ന ഒരവസ്ഥ ഇന്ത്യയിലുണ്ടാവുകയില്ലായെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാവപ്പെട്ടവർ വിശന്നിരിക്കുകയാണെന്നും ഗവണ്മെന്റിന്റെ ശ്രദ്ധ സാനിട്ടൈസറുകൾ നിർമിക്കുന്ന കാര്യത്തിൽ മാത്രം ഒതുങ്ങി പോകുന്നൂവെന്നും കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി തന്റെ ട്വിറ്റെർ അക്കൗണ്ടിൽ അഭിപ്രായപ്പെട്ടിരുന്നു.ഹിന്ദി ടുഡേയുടെ ഒരു വാർത്തലേഖനത്തോട് കൂടിയാണ് രാഹുൽ ഗാന്ധി ഇത് ട്വീറ്റ് ചെയ്തത്.ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന. ഇത്തരം അശുഭ ചിന്താഗതികൾ രാജ്യത്തിന് നല്ലതല്ലെന്നു പറഞ്ഞ പാസ്വാൻ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ദരിദ്രർക്ക് റേഷൻ വിതരണം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു









