ഡല്‍ഹി: കൊറോണ പ്രതിരോധ മാര്‍ഗങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകമ്പന്നനുമായ ബില്‍ഗേറ്റ്സ് രംഗത്ത്. തന്റെ അഭിനന്ദനം അറിയിച്ചുകൊണ്ട് ബില്‍ഗേറ്റ്സ് മോദിക്ക് കത്തെഴുതുകയായിരുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മോദിയുടെ നേതൃപാടവം പ്രശംസനീയമാണെന്ന് ബില്‍ഗേറ്റ്സ് കുറിച്ചു.
ഇന്ത്യയില്‍ കൊറോണ വിപത്തിനെ ഉന്മൂലനം ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അങ്ങയും അങ്ങയുടെ ഗവണ്മെന്റും സ്വകരിച്ചുവരുന്ന നടപടികള്‍ പ്രശംസനീയമാണ്. ഇതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍, ഐസൊലേഷന്‍, ക്വാറന്റൈന് തുടങ്ങിയ മാര്‍ഗങ്ങള്‍, ആരോഗ്യമേഖലയില്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ തുടങ്ങിയവയെല്ലാം തന്നെ അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് കത്തില്‍ ബില്‍ഗേറ്റ്സ് ചൂണ്ടിക്കാട്ടി.
കൊറോണ പ്രതിരോധത്തിന് ഡിജിറ്രല്‍ പ്ളാറ്റ്ഫോമുകളെ ഉപയോഗപ്പെടുത്തുന്നതിലും ബില്‍ഗേറ്റസ് സന്തുഷ്ടി പ്രകടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ളിക്കേനായ ആരോഗ്യസേതുവിന്റെ പേര് അദ്ദേഹം കത്തില്‍ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
Discussion about this post