ഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ കൊറോണ വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞുവെന്ന കേന്ദ്ര പരിസ്ഥിതി സെക്രട്ടറി സി കെ മിശ്ര. വൈറസ് വ്യാപനം കുറച്ചു കൊണ്ടുവന്നതിനോടൊപ്പം കൊറോണ പരിശോധന വര്‍ധിപ്പിക്കാനും സാധിച്ചു. ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഈ ലോക്ക്ഡൗണ്‍ കാലയളവ് പ്രയോജനപ്പെടുത്തിയതായും സി കെ മിശ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
14915 സാമ്പിളുകള്‍ മാര്‍ച്ച് 23ന് പരിശോധിച്ചിരുന്നുവെങ്കില്‍ ഏപ്രില്‍ 22 ആയപ്പോഴത് അഞ്ചു ലക്ഷമായി ഉയര്‍ത്തുവാന്‍ സാധിച്ചു. ഏകദേശം 30 ദിവസം കൊണ്ട് 33 മടങ്ങിന്റെ വര്‍ദ്ധനവാണ് പരിശോധനയില്‍ കൈവരിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇതും പൂര്‍ണമായി പര്യാപ്തമല്ലെന്നും അനുദിനം പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് വേണ്ട നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ ഇടയില്‍ നില്ക്കുന്ന ദുരഭിമാനമാണ് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കാനും, മരണസംഖ്യ ഉയരാനും കാരണമെന്നും, പനി പോലുളള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ചികിത്സ തേടി ആശുപത്രിയില്‍ എത്താന്‍ പല രോഗികളും തയ്യാറാവുന്നില്ലെന്നും എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി.
Discussion about this post