ഗുരുദ്വാരയോടും സിഖ് സമൂഹത്തോടുമുള്ള ആദരസൂചകമായി വാഹനവ്യൂഹ യാത്ര നടത്തി ഡൽഹി പോലീസ്.’പരിക്രമ’ എന്ന് പേരിട്ട കൂട്ടൻ വാഹന ജാഥയിൽ 35 പോലീസ് വാനുകളും 60-ൽ അധികം ബൈക്കുകളും അടക്കം നൂറു വാഹനങ്ങളാണ് പങ്കെടുത്തത്.ലൈറ്റിട്ട് സൈറൺ മുഴക്കിക്കൊണ്ട് ആരംഭിച്ച വാഹനജാഥ ഉദ്ഘാടനം ചെയ്തത് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ ഈഷ് സിംഗാളാണ്.ബംഗ്ല സാഹിബ് ഗുരുദ്വാരയിൽ, വിവിധ ജോലികളായ ‘കർസേവ’ ചെയ്ത് ഒട്ടനവധി പോലീസുകാർ സമൂഹ സേവനമെന്ന മഹത്തായ കർമ്മത്തിൽ പങ്കാളികളായി.
ഡൽഹിയിലെ പ്രശസ്തമായ ബംഗ്ല സാഹിബ് ഗുരുദ്വാര പ്രതിദിനം ഊട്ടുന്നത് ഒരു ലക്ഷം പേരെയാണ്.ലോക്ഡൗണിൽ ദിവസക്കൂലിക്ക് അടക്കമുള്ള പാവപ്പെട്ടവർ വലയുമ്പോൾ, അവർക്ക് ആശ്രയം നഗരമദ്ധ്യത്തിലുള്ള ഈ ആരാധനാലയമാണ്.മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്നും ഒരു നഗരത്തെ രക്ഷിക്കുന്ന സിഖ് സമൂഹത്തിനോടുള്ള ആദരസൂചകമായി ഡൽഹി പൊലീസ് നടത്തിയ വാഹന ജാഥയ്ക്ക് നിരവധി അംഗങ്ങളാണ് പലരിൽ നിന്നും ലഭിക്കുന്നത്.
Discussion about this post