ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം പുതിയ 1,897 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം മരിച്ചവരുടെ എണ്ണം 73 ആണ്.
ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് കേസുകളുടെ എണ്ണം 31,332 ആണ്.രാജ്യത്താകെ മൊത്തം മരണമടഞ്ഞവരുടെ എണ്ണം 1007 കടന്നു.7,695 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 9,318 രോഗബാധിതരുമായി മഹാരാഷ്ട്രയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്.








