ന്യൂഡൽഹി : കോവിഡ് -19 മഹാമാരിയെ നേരിടാൻ ആറ് നിർദേശങ്ങളുമായി നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത്.റെഡ് സോൺ മേഖലയിൽ കർശന നിയന്ത്രണവും ‘ഹൈപ്പർ ഐസൊലേഷനും’ ഏർപ്പെടുത്തുക, സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ജീവിതചര്യയുടെ ഭാഗമാക്കുക, വൈറസിൽ നിന്നും അകന്നു പോവുക, 60 വയസ്സിന് മുകളിൽ ഉള്ളവർക്കും രോഗാവസ്ഥയിൽ ഉള്ളവർക്കും പ്രത്യേക പരിഗണന നൽകുക,വാക്സിൻ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുക, സമ്പത്ത് വ്യവസ്ഥ വിതരണ ശൃംഖലകളോടെ പുനരാരംഭിക്കുക എന്നിവയാണ് അമിതാഭ് കാന്ത് മുന്നോട്ട് വെച്ച ആറ് നിർദ്ദേശങ്ങൾ.കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് ഈ നിർദ്ദേശങ്ങളുമായി നീതി ആയോഗ് സി.ഇ.ഒ അഭിതാഭ് കാന്ത് രംഗത്ത് വന്നിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള 733 ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ ഗ്രൂപ്പുകളിലാക്കിയ പട്ടിക പുറത്തു വിട്ടിരുന്നു.റെഡ് സോണുകളാക്കി തരം തിരിച്ചിരിക്കുന്ന 130 ജില്ലകളിൽ ലോക്ക് ഡൗണിന് ശേഷവും കടുത്ത നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
Discussion about this post