ന്യൂഡൽഹി : സശസ്ത്ര സീമാ ബല്‍ (എസ്.എസ്.ബി ) അതിർത്തി സംരക്ഷണ സേനയിലെ 13 ഉദ്യോഗസ്ഥർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ ഡൽഹിയിലെ ഗിറ്റോർണി മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.കൊറോണ ബാധിച്ച ഉദ്യോഗസ്ഥരെയെല്ലാം ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്.
സശസ്ത്ര സീമ ബല്ലിലുള്ള എൺപതിനായിരത്തോളം വരുന്ന ഉദ്യോഗസ്ഥരെയാണ് ഇന്ത്യ മുതൽ നേപ്പാൾ വരെ 1, 751 കിലോ മീറ്റർ ചുറ്റളവിൽ രാജ്യം സംരക്ഷിക്കുന്നതിന് നിയമിച്ചിരിക്കുന്നത്.699 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്ന ഇന്ത്യ -ഭൂട്ടാൻ ബോർഡറിലും എസ്.എസ്.ബിയിലെ ഉദ്യോഗസ്ഥരാണുള്ളത്.സെൻട്രൽ ആർമ്ഡ് പോലീസ് ഫോഴ്‌സിന്റെ കീഴിലുള്ള ഒരു പാരാ മിലിറ്ററി ഫോഴ്സ് ആണ് സശസ്‌ത്ര സീമ ബെൽ.








