ഓപ്പറേഷൻ വന്ദേഭാരതിന്റെ ഭാഗമായി മൂന്നു വിമാനങ്ങൾ കൂടി ഇന്ത്യയിൽ എത്തിച്ചേരും.രണ്ടെണ്ണം ഇന്ന് രാത്രിയും ഒരെണ്ണം നാളെ പുലർച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തിലിറങ്ങുക.ഒമാൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ പുറപ്പെടുന്നത്. ഖത്തറിലേക്ക് മലേഷ്യയിലേക്കും നാളെ ഓരോ വിമാനങ്ങൾ കൂടി പുറപ്പെടും.
അതേസമയം, മാലിദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ദൗത്യവുമായി പോയ ഐഎൻഎസ് ജലാശ്വ തിരികെ കൊച്ചിയിലേക്ക് യാത്ര തിരിച്ചു. നാവികസേനയുടെ രക്ഷാദൗത്യവുമായി പോയ കപ്പലുകളിൽ ഒന്നാമത്തെയാണിത്. ഐഎൻഎസ് മഗർ ശനിയാഴ്ച രാത്രിയോടെ ദ്വീപിൽ എത്തിച്ചേരുമെന്നാണ് കരുതുന്നത്.
Discussion about this post