വയനാടിൽ കുരങ്ങുപനി തുടരുന്നു.ജില്ലയിൽ ഇന്നലെ ഒരാൾ കൂടി രോഗം സ്ഥിരീകരിച്ചു. തിരുനെല്ലി ബേഗൂർ കോളനിയിലെ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.
32കാരനായ ഇയാൾ ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും മടങ്ങിയതായിരുന്നു, പക്ഷേ, സാമ്പിൾ പരിശോധനാ ഫലം ഇന്നലെ വൈകീട്ടാണ് ലഭിച്ചത്.ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി.രോഗബാധിതരിൽ മൂന്നുപേർ മരണമടഞ്ഞിട്ടുണ്ട്.കുരങ്ങ്പനിക്കുള്ള പ്രത്യേക ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയിൽ മൂന്നുപേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
Discussion about this post